---
title: "ഓണം കെങ്കേമമാക്കാമെന്ന് കരുതിയോ ?കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചിയിൽ എസ്ഐ അറസ്റ്റിൽ"
english_title: "Did you think you could make Onam a success? SI arrested in Kochi while accepting bribe"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/312586/Did you think you could make Onam a success? SI arrested in Kochi while accepting bribe"
published_at: "2025-09-02T20:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b701435eef3_1000315444.png"
keywords: []
---

# ഓണം കെങ്കേമമാക്കാമെന്ന് കരുതിയോ ?കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചിയിൽ എസ്ഐ അറസ്റ്റിൽ

> **Lead Summary:** കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടെ മരട് എസ്ഐ അറസ്റ്റിൽ. പൊലീസ് സ്റ്റേഷനിൽ നിന്നാണ് കൈക്കൂലിയുമായി എസ്ഐ പിടിയിലായത്. മരട് സ്റ്റേഷനിലെ എസ് ഐ ഗോപനെയാണ് വിജിലൻസ് പിടികൂടിയത്. 10000 രൂപ കൈക്കൂലി വാങ്ങിയതിനു ശേഷമായിരുന്നു വിജിലൻസ് പിടിച്ചത്.

## Article Content

കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടെ മരട് എസ്ഐ അറസ്റ്റിൽ. പൊലീസ് സ്റ്റേഷനിൽ നിന്നാണ് കൈക്കൂലിയുമായി എസ്ഐ പിടിയിലായത്. മരട് സ്റ്റേഷനിലെ എസ് ഐ ഗോപനെയാണ് വിജിലൻസ് പിടികൂടിയത്. 10000 രൂപ കൈക്കൂലി വാങ്ങിയതിനു ശേഷമായിരുന്നു വിജിലൻസ് പിടിച്ചത്.

ഗോപകുമാർ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് വാഹന ഉടമ വിജിലൻസിനെ ബന്ധപ്പെട്ടിരുന്നു. അവർ നിർദേശിച്ചത് പ്രകാരം പതിനായിരം രൂപയുമായാണ് വാഹന ഉടമ സ്റ്റേഷനിൽ എത്തിയത്. ഈ പണം വാങ്ങുന്നതിനിടെ വിജിലൻസ് എസ്ഐയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉടൻ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/312586/Did you think you could make Onam a success? SI arrested in Kochi while accepting bribe)